ദോഹ: ഗാസയിലെ യുദ്ധംഅവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയും യു.എൻ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയവും മുൻനിർത്തിയുള്ള റോഡ്മാപ്പ് തള്ളിക്കളഞ്ഞ ഇസ്രായേൽ നിലപാടിനെ രൂക്ഷമായി അപലപിച്ച് ഖത്തർ ഉൾപ്പെടെ എട്ട് അറബ്-ഇസ്ലാമിക രാജ്യങ്ങൾ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ എതിർക്കുന്ന ഇസ്രായേലിന്റെ പരസ്യമായ നിലപാട് മേഖലയിലെ ശാശ്വത സമാധാന ശ്രമങ്ങളെ പാടെ തകർക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഖത്തർ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കിയെ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്രായേലിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് നടത്തുന്ന തീവ്രശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന നിലപാടാണ് ഇസ്രായേലിന്റേത്. ......
കൊല്ലം: കരുനാഗപ്പള്ളിയിൽ രണ്ട് ദിവസമായി കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്–ഷെമീമ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ (13) ആണ് മരിച്ചത്. ......
പി വി എ നാസർ
ദോഹ:ചിങ്ങമാസത്തിലെ അത്തം നാൾ പിറന്നതോടെ ഖത്തറിലെ പ്രവാസി മലയാളികളും പൊന്നോണത്തെ വരവേൽക്കാനുള്ള ആവേശകരമായ ഒരുക്കങ്ങളിലേക്ക് കടന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി പ്രവാസലോകത്ത് ഓണാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും തയ്യാറെടുത്തു കഴിഞ്ഞു.കർണാടകയിലെ ഗുണ്ടൽപേട്ട ഉൾപ്പെടെയുള്ള പൂപ്പാടങ്ങളിൽ നിന്നുള്ള ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ല, സൂര്യകാന്തി എന്നീ പൂക്കൾ വിമാനം കയറി ദോഹയിലെ വിപണികളിലേക്ക് എത്തിത്തുടങ്ങി.റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഓണസദ്യയ്ക്കുള്ള മുൻകൂട്ടി ബുക്കിംഗുകൾ ആരംഭിച്ചു. ......
ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഗരാഫയിലെ Pearling International School ഗ്രൗണ്ടിൽ സംഘടിപ്പിച്ച Freedom Cup ക്രിക്കറ്റ് ടൂർണമെന്റിൽ MK XI ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ H.H. ......
ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വേൾഡ് മലയാളി കൗൺസിൽ ഖത്തർ (WMC-Q) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 15ന് അൽ മുഫ്താ റെന്റ് എ കാർ വേദിയിലായിരുന്നു ആഘോഷപരിപാടികൾ.
WMC-Q ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ സ്വാഗതം ആശംസിച്ചു. ......
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്ന് മാസം പിന്നിടുമ്പോഴും കെ.പി.സി.സിക്ക് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനാകാത്തത് കോൺഗ്രസിൽ വലിയ സംഘടനാ പ്രതിസന്ധിക്കിടയാക്കുന്നു. ബോർഡ്, കോർപ്പറേഷൻ വിഭജനം അനന്തമായി നീളുന്നതിൽ ഘടകകക്ഷികൾക്കിടയിലും കടുത്ത നീരസമുണ്ട്. ......
തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ കടുത്ത നിലപാടിലേക്ക്.......
കൊച്ചി: പൊതുസ്ഥലങ്ങൾ കയ്യേറി റോഡരികുകളിലും നടപ്പാതകളിലും കൊടികളും ബാനറുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത് കേരളത്തിൽ ഇപ്പോൾ ഒരു നിത്യസംഭവമാണ്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും ഈ അനധികൃത പ്രകടനങ്ങൾ കാഴ്ചാസുഖം കെടുത്തുക മാത്രമല്ല, പൊതുജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ......
ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ശക്തമായ രണ്ട് തൂണുകളായ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും അധികാരത്തിന് മുന്നിൽ കീഴടങ്ങിയാൽ ഭരണഘടനയും റിപ്പബ്ലിക്കും ഉള്ളിൽ നിന്ന് തകരുമെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ മുന്നറിയിപ്പ് നൽകി. പ്രേം ഭാഷ്യാ മെമ്മോറിയൽ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്മാരെ ഏകാധിപത്യ പ്രവണതകളിൽ നിന്നും ഭൂരിപക്ഷ സമ്മർദ്ദങ്ങളിൽ നിന്നും സംരക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തം ഈ രണ്ട് സ്ഥാപനങ്ങൾക്കുമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നീതിന്യായ വ്യവസ്ഥയാണ് ഭരണഘടനാ ധാർമ്മികതയുടെ അവസാന കോട്ടയെങ്കിലും, ദീർഘകാലമായുള്ള വിചാരണത്തടവുകൾ, പ്രത്യേക നിയമങ്ങൾക്ക് കീഴിലുള്ള ജാമ്യ നിഷേധങ്ങൾ, ജുഡീഷ്യൽ നിയമനങ്ങളിലെയും സ്ഥലം മാറ്റങ്ങളിലെയും സുതാര്യതയില്ലായ്മ എന്നിവ ജനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന് സിബൽ വ്യക്തമാക്കി.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബർ മുതൽ തടവിൽ കഴിയുന്ന ഉമർ ഖാലിദിന്റെ വിഷയം അദ്ദേഹം എടുത്തുപറഞ്ഞു. ......

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾക്ക് നിയമകലാലയങ്ങൾ കർശനമായ നിരോധനം ഏർപ്പെടുത്തരുതെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത്. സാങ്കേതികവിദ്യ നിയമരംഗത്തിന്റെ അവിഭാജ്യ ഘട്ടമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, ഭാവിയിലെ അഭിഭാഷകരെ അവ ഉത്തരവാദിത്തത്തോടും കൃത്യതയോടും കൂടി ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോധ്പൂർ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈസ് ചാൻസലർമാരുടെ രണ്ടാമത് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ അമിതമായി ആശ്രയിക്കുന്നത് വിദ്യാർത്ഥികളുടെ സ്വതന്ത്ര ചിന്താശേഷിയെ ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ടെങ്കിലും, സാങ്കേതികവിദ്യ പൂർണ്ണമായി തടയുന്നത് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് ഓർമ്മിപ്പിച്ചു.
കരാർ നിർമ്മാണം, നിയമ ഗവേഷണം, തെളിവുകളുടെ മാനേജ്മെന്റ്, തർക്ക പരിഹാരം തുടങ്ങിയ മേഖലകളിൽ എഐ ഇതിനോടകം തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്.
സാങ്കേതികവിദ്യ നിയമപരമായ കാര്യങ്ങളിൽ സഹായിക്കണമെന്നും എന്നാൽ അത് ഒരിക്കലും മനുഷ്യന്റെ നിയമപരമായ ന്യായവിചാരത്തിന് പകരമാവരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ......